You are Here : Home / News Plus

തിരിച്ചടിയായത് അസാധാരണ മഴയെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Thursday, August 30, 2018 11:43 hrs UTC

പ്രളയക്കെടുതിയില്‍ തിരിച്ചടിയായത് അസാധാരണ മഴയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നുവെന്നും 'അതിത്രീവ്ര മഴ'യുടെ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം തന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഡാം സേഫ്റ്റി അതോറ്റിറ്റി 2006-ല്‍ ആണ് നാം രൂപീകരിച്ചത്. അവര്‍ എല്ലാ മാസവും യോഗം ചേരുകയും കാര്യങ്ങള്‍ പരിശോധിക്കകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലും ഈ യോഗം ചേര്‍ന്നിട്ടുണ്ട്. കാലാവസ്ഥാ പ്രവചനത്തില്‍ ശരിയായ മാതൃക അല്ല ഇവിടെ അവലംബിച്ചിട്ടുള്ളത്. കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകളുണ്ടായിരുന്നു. കാലാവസ്ഥാ വകുപ്പിന്‍റെ മാനദണ്ഡം അനുസരിച്ച് 12 മുതല്‍ 20 സെമീ മഴ പെയ്താല്‍ അത് അതിശക്തമായ മഴയാണ് അതിലേറെ മഴ പെയ്താല്‍ അത് അതിതീവ്രമഴയാണ്. എന്നാല്‍ ഇങ്ങനെയൊരു മഴ പെയ്യുമെന്ന് മുന്നറിയിപ്പ് കേരളത്തിന് ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 8 മുതല്‍ അതിശക്തമായ മഴ പ്രവചിക്കപ്പെട്ടു. ആഗസ്റ്റ് 9 മുതല്‍ 15 വരെ 9.85 സെമീ മഴ പ്രവചിച്ചു. എന്നാല്‍ 35.22 സെമീ മഴയാണ് കേരളത്തില്‍ പെയ്തത്. ഇതനുസരിച്ച് ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. പെരിയാറില്‍ മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.