You are Here : Home / News Plus

ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച

Text Size  

Story Dated: Tuesday, August 28, 2018 07:44 hrs UTC

മഹാപ്രളയം തകർത്ത സംസ്ഥാനത്തെ പുനർനിർമിക്കാൻ ലോകബാങ്ക് വായ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി. ലോകബാങ്ക് പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തുമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ദുരന്തത്തിന്‍‌റെ പശ്‌ചാത്തലത്തിൽ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നൽകാമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നു. അതിനിടെ ദുരന്തം മറികടക്കാൻ കൂടുതൽ സഹായം വേണമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊൻ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More