You are Here : Home / News Plus

തന്റെ രാജി ആവശ്യപ്പെട്ട് ബിഷപ് രംഗത്ത് വന്ന സംഭവം: പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ

Text Size  

Story Dated: Monday, August 27, 2018 07:39 hrs UTC

ബാലപീഡകരെ സംരക്ഷിക്കുന്നതിന്റെ പേരില്‍ താന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ ആര്‍ച്ച് ബിഷപ്പും അമേരിക്കയിലെ വത്തിക്കാന്‍ അംബാസിഡറുമായിരുന്ന വിഗാനോ ആണ് മാര്‍പാപ്പയുടെ രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്. വാഷിംഗ്ടണ്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെതിരെ 2013ല്‍ ലൈംഗികപീഡന ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരം താന്‍ മാര്‍പാപ്പയെ അറിയിച്ചെന്നും എന്നാല്‍ അദ്ദേഹം നടപടികളൊന്നും സ്വീകരിച്ചില്ല എന്നുമാണ് കാര്‍ലോ മരിയ വിഗാനോ ആരോപിച്ചത്. കര്‍ദ്ദിനാളുമാര്‍ക്കും ബിഷപ്പുമാര്‍ക്കും മാതൃകയാകേണ്ട മാര്‍പാപ്പ ബാലപീഡകരെ സംരക്ഷിക്കുന്ന നയമാണ് അന്ന് കൈക്കൊണ്ടതെന്നും അതിന്റെ പേരില്‍ മാർപാപ്പ രാജിവെക്കണമെന്നുമാണ് കാര്‍ലോ അഭിപ്രായപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More