You are Here : Home / News Plus

പ്രളയം മനുഷ്യസൃഷ്ടി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

Text Size  

Story Dated: Wednesday, August 22, 2018 06:50 hrs UTC

കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1924 ലെ വെള്ളപ്പൊക്കം പ്രകൃതി സൃഷ്ടിയാണെങ്കില്‍ ഇത്തവണത്തെ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയം സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തത് കൊണ്ട് സംഭവിച്ചതാണ്. മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടത് കൊണ്ടാണ് പ്രശ്‌നമുണ്ടായത്. വൈദ്യുതി വകുപ്പിന്റെ ലാഭക്കൊതിയും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഡാം തുറക്കുന്നതിനെ ബാധിച്ചു. മുന്‍കൂട്ടി കാര്യങ്ങള്‍ കാണാന്‍ കഴിയാത്ത വിവിധ വിഭാഗങ്ങളുടെ കഴിവില്ലായ്മയാണ് ഡാം തുറക്കാന്‍ വൈകിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More