You are Here : Home / News Plus

ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ നിന്ന് അധിക സര്‍വീസുകള്‍ ആരംഭിച്ചു

Text Size  

Story Dated: Monday, August 20, 2018 03:42 hrs EDT

പ്രളയത്തെ തുടര്‍ന്ന് യാത്രമുടങ്ങിയവരുടെ സൗകര്യം മാനിച്ച് ജെറ്റ് എയര്‍വെയ്‌സ് കേരളത്തില്‍ ഞായറാഴ്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര സര്‍വീസുകളും ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലും നാല് വീതം ആഭ്യന്തര സര്‍വീസുകളുമാണ് നടത്തുക. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും. 21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 10.35 ഓടെ അവിടെ എത്തും. തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.