You are Here : Home / News Plus

ക്യാമ്പുകളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ ശ്രദ്ധ എത്തേണ്ടതുണ്ടെന്ന് ചെന്നിത്തല

Text Size  

Story Dated: Sunday, August 19, 2018 01:01 hrs UTC

ചെങ്ങന്നൂര്‍: പല ക്യാമ്പുകളിലും റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലെന്നും ഡോക്ടര്‍മാരുടെ കുറവുണ്ടെന്നും പരാതി ഉയരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ പല ക്യാമ്പുകളിലും ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്. കൂട്ടായ പ്രവര്‍ത്തനം ആവശ്യമായ സമയമാണിത്. ഇനിയും പല സ്ഥലങ്ങളില്‍ കുടുങ്ങിയിട്ടുള്ളവരെ രക്ഷിക്കേണ്ടതുണ്ടെന്നും ചെങ്ങന്നൂരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പറഞ്ഞു. ദുരന്ത ബാധിത മേഖലകളില്‍ സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയാല്‍ മാത്രമെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ. ജനങ്ങള്‍ നേരിടുന്ന ദുരിതം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വീഴ്ചകള്‍ ചൂണ്ടിക്കാട്ടുക പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നു. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതിഗതികള്‍ എന്താകുമായിരുന്നുവെന്ന് ചിന്തിക്കാന്‍വയ്യ. നിലവിലുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ശുചീകരണ പ്രവര്‍ത്തനം അടക്കമുള്ളവയ്ക്ക് കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥിനൊപ്പമാണ് അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.