You are Here : Home / News Plus

മുതുക് ചവിട്ടുപടിയായി നല്‍കി രക്ഷാപ്രവര്‍ത്തനം

Text Size  

Story Dated: Sunday, August 19, 2018 12:25 hrs UTC

വേങ്ങര: മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് വൈറലാകുന്നത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതായി എത്തിയ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്കായി വെള്ളത്തില്‍ കിടന്ന് തന്‍െ്‌റ മുതുക് ചവിട്ടുപടിയായി നല്‍കിയ ജയ്‌സലിന്‍െ്‌റ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മുപ്പത്തിരണ്ടുകാരനായ താനൂര്‍ സ്വദേശിയാണ് ജയ്‌സല്‍. പ്രായമായവരടക്കമുള്ള സ്ത്രീകളെയാണ് തന്‍െ്‌റ മുതുകില്‍ ചവിട്ടിക്കയറാന്‍ ജയ്‌സല്‍ കരുണ കാട്ടിയത്. ജയ്‌സല്‍ മത്സ്യത്തൊഴിലാളിയാണ്. ദേശീയ ദുരന്ത നിവരാണ സേനയ്‌ക്കൊപ്പം വേങ്ങരയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ജയ്‌സല്‍ ഭൂമിയോളം താഴ്ന്നു മനുഷ്യത്വം കാണിച്ചു നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More