You are Here : Home / News Plus

കേരളത്തിനു കൈത്താങ്ങാകാന്‍ ഐക്യരാഷ്ട്ര സംഘടന

Text Size  

Story Dated: Sunday, August 19, 2018 12:22 hrs UTC

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിനു കൈത്താങ്ങാകാന്‍ ഐക്യരാഷ്ട്ര സംഘടന. ദുരന്തബാധിതരുടെ പുനരധിവാസത്തിന് യുഎന്‍ സന്നദ്ധത അറിയിച്ചു. ഇന്ത്യയിലെ യുഎന്‍ റസിഡന്‍്‌റ് കമ്മിഷണര്‍ മുഖ്യമന്ത്രിയെ ഇ-മെയിലൂടെയാണ് സന്നദ്ധത അറിയിച്ചത്. ദുരന്തമുഖത്തേക്ക് എത്തുന്നതിന് കേരളത്തിന് അനുമതി കിട്ടണമെന്നും, അങ്ങനെയെങ്കില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യുഎന്‍ വ്യക്തമാക്കി. കേരളത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നിരവധി മലയാളികള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ കേരളത്തിലുണ്ടായ പ്രളയക്കെടുതിയിലും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തിയിരുന്നു. കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും യുഎന്‍ ജനറല്‍ അന്‍േ്‌റാണിയോ ഗുട്ടറസ് അറിയിച്ചതായി അദേഹത്തിന്‍െ്‌റ വക്താവ് സ്റ്റീഫന്‍ ഡുജാറിക് അറിയിച്ചിരുന്നു. അതേസമ്യ സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും യുഎന്‍ വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.