You are Here : Home / News Plus

വരാന്‍ കൂട്ടാക്കാത്തവരെ പുറത്തിറക്കാന്‍ നീക്കം തുടങ്ങി

Text Size  

Story Dated: Sunday, August 19, 2018 08:29 hrs UTC

 പാണ്ടനാട്ടില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തിയിട്ടും തിരിച്ച്‌ വരാന്‍ കൂട്ടാക്കാത്തവരെ പുറത്തിറക്കാന്‍ നീക്കം തുടങ്ങി. അടിയന്തരമ‌ായി പുറത്തിറങ്ങണമെന്ന അനൗണ്‍സ്മെന്‍റ് അല്‍പ സമയത്തിനകം പാണ്ടനാട്ടെ വിവിധയിടങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

പാണ്ടനാട് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ദുഷ്കരമെന്ന് രക്ഷാപ്രവര്‍ത്തകരുടെ പ്രതികരണം. ഇതുവരെ ആര്‍ക്കും എത്തിച്ചേരാന്‍ പറ്റാത്ത ആയിരത്തിലധികം വീടുകള്‍ മുങ്ങിക്കിടക്കുകയാണ്. പാണ്ടനാട് പഞ്ചായത്തിലെ 1,2,3,4 വാര്‍ഡുകളിലാണ് എത്തിച്ചേരാന്‍ വലിയ കഷ്ടപ്പാടുള്ളത്.

ശക്തമായ ഒഴുക്ക് ഇവിടങ്ങളില്‍ തടസ്സമാകുന്നുണ്ട്. പൊലീസ് സഹായം അഭ്യര്‍ത്ഥിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. അതേസമയം പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ബോട്ടുമായി പോയത്.

ഇവരില്‍ മൂന്നുപേര്‍ കൊല്ലത്ത് നിന്നുള്ളവരും മൂന്നുപേര്‍ നാട്ടുകാരുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.