You are Here : Home / News Plus

കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ഗതാഗതം ഇന്ന് രാവിലെ മുതല്‍

Text Size  

Story Dated: Sunday, August 19, 2018 12:00 hrs UTC

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച്ച ഭാഗികമായി പുനഃസ്ഥാപിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതമാവും പുനഃസ്ഥാപിക്കുക. ഷൊര്‍ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഞായറാഴ്ച്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവും. തിരുവനന്തപുരത്തുനിന്ന് കായംകുളം, കോട്ടയം വഴിയുള്ള റെയില്‍ഗതാഗതം ഞായറാഴ്ച്ച രാവിലെ 6 മണിയോടെ ഭാഗികമായി പുനഃസ്ഥാപിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് റെയില്‍വേ ഇക്കാര്യം അറിയിച്ചത്. വേഗനിയന്ത്രണത്തോട് കൂടിയായിരിക്കും ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More