You are Here : Home / News Plus

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Text Size  

Story Dated: Thursday, August 16, 2018 02:39 hrs EDT

പ്രളയ ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ ഹെലികോപ്ടറില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും കണ്ണന്താനും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും.കൂടുതല്‍ കേന്ദ്രസഹായം എത്തിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.