You are Here : Home / News Plus

മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു

Text Size  

Story Dated: Wednesday, August 15, 2018 07:46 hrs EDT

പെരിങ്ങിലാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലുപേര്‍ മരിച്ചു. ഒരാളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നാലുപേര്‍ കൂടി ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട കുടുംബത്തെ നേരത്തെ മാറ്റി ഇവിടെനിന്ന് താമസിപ്പിച്ചിരുന്നു. എന്നാല്‍ കോഴിക്കൂട് മാറ്റിവെക്കാന്‍ വേണ്ടി ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടിലുള്ളവരും ഇവരെ സഹായിക്കാന്‍ എത്തിയ പ്രദേശവാസികളുമാണ് മണ്ണിനടിയിലായത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More