You are Here : Home / News Plus

കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

Text Size  

Story Dated: Wednesday, August 15, 2018 09:28 hrs UTC

കനത്തമഴ തുടരുകയും ഡാമുകള്‍ തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി കളക്ടറേറ്റില്‍ ജില്ലാതല ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്നു. പഞ്ചായത്ത് സെക്രട്ടറിമാര്‍ ഓഫീസുകളില്‍ അടിയന്തരമായി എത്തുകയും വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒപ്പംനിന്ന് പ്രവര്‍ത്തിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.