You are Here : Home / News Plus

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറന്നു

Text Size  

Story Dated: Tuesday, August 14, 2018 10:23 hrs UTC

ഉപ്പുതറ: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ 10 ഷട്ടറുകള്‍ 1 അടി വീതം തുറന്ന്‌ വെള്ളം ഒഴുക്കുന്നു. ജലനിരപ്പ്‌ 140 അടി ഉയര്‍ന്നതോടെ ഡാം തുറക്കുന്നതിനു മുന്നോടിയായി രാത്രി വൈകി രണ്ടാമത്തെ മുന്നറിയിപ്പ്‌ നല്‍കി. വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലെത്തും. മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന്‌ 1250 കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. ദുരിതാശ്വാസ കമ്മിഷണറുടെ ജാഗ്രതാ നിര്‍ദേശം പെരിയാര്‍ തീരവാസികളെ അറിയിച്ചത്‌ രാത്രി എട്ടോടെ. ഇന്നലെ രാത്രി എട്ടോടെ ഉപ്പുതറ വില്ലേജ്‌ ഓഫീസിലെ ഉച്ചഭാഷിണിയില്‍ക്കൂടിയാണു തീരവാസികള്‍ക്കു മുന്നറിയിപ്പു നല്‍കിയത്‌. രാത്രി ഒന്‍പതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തുറക്കാനിടയുണ്ടെന്നും ജാഗ്രത പാലിച്ച്‌ പെരിയാര്‍ തീരത്തുനിന്നു മാറാന്‍ തയാറായിരിക്കണമെന്നുമാണ്‌ അറിയിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.