You are Here : Home / News Plus

മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നു; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു

Text Size  

Story Dated: Tuesday, August 14, 2018 08:04 hrs UTC

വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തില്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 1599.20 അടിയില്‍ എത്തിയതിനെ തുടര്‍ന്നാണ് രാവിലെ ഒമ്പതു മണിയോടെ ഒരു ഷട്ടര്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. 12.50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ലോവര്‍ പെരിയാര്‍, കല്ലാര്‍കട്ടി, മുതിരപ്പുഴ, മൂന്നാര്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രാവിലെ 10 മണിക്ക് 2396.88 അടിയായി. മൂന്നു ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. ഒന്ന്, അഞ്ച് ഷട്ടറുകള്‍ അടച്ചു. പെരിയാറിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് 4.5 ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More