You are Here : Home / News Plus

കുമ്പസാര പീഡനം; രണ്ടു വൈദികരും കീഴടങ്ങി

Text Size  

Story Dated: Monday, August 13, 2018 11:36 hrs UTC

കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന്‌ ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി ചൂഷണം ചെയ്‌ത കേസില്‍ അറസ്റ്റിലാകാനുള്ള രണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദികരും കീഴടങ്ങി. കേസിലെ ഒന്നും നാലും പ്രതികളായ ഫാ. സോണി വര്‍ഗീസ്‌, ഫാ. ജെയ്‌സ്‌ കെ. ജോര്‍ജ്‌ എന്നിവരാണ്‌ ഇന്ന്‌ രാവിലെ കൊല്ലം െ്രെകംബ്രാഞ്ച്‌ ഒഫീസില്‍ കീഴടങ്ങിയത്‌. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി ഇരുവരോടും 13ന്‌ മുമ്പ്‌ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ്‌ മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവര്‍ നേരത്തെ അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയിരുന്നു.സംഭവത്തില്‍ വി.എസ്‌. അച്യുതാനന്ദന്‍ ഡി.ജി.പിക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ െ്രെകംബ്രാഞ്ച്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More