You are Here : Home / News Plus

പി.സി.ജോര്‍ജിനെതിരെ വീണ്ടും കുറ്റപത്രം

Text Size  

Story Dated: Sunday, August 12, 2018 07:59 hrs UTC

പി.സി.ജോര്‍ജിനെതിരെ വീണ്ടും ഒരു കുറ്റപത്രംകൂടി. തോട്ടം തൊഴിലാളികള്‍ക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസില്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2017 ജൂണ്‍ 29ന് മുണ്ടക്കയത്തെ വെള്ളനാടിയില്‍ തോട്ടം തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. വെള്ളനാടി പുറമ്ബോക്കിലെ തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെത്തുടര്‍ന്നാണ് സ്ഥലം എം.എല്‍.എ. പി.സി.ജോര്‍ജ് എത്തിയത്.

അവിടെ താമസിക്കുന്ന കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തോക്കുചൂണ്ടുകയും ചെയ്‌തെന്നാണ് കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയെത്തുടര്‍ന്ന് മുണ്ടക്കയം പൊലീസാണ് കേസെടുത്തത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More