You are Here : Home / News Plus

മമതാ ബാനർജിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലി

Text Size  

Story Dated: Saturday, August 11, 2018 12:01 hrs UTC

തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടിയിൽ മമതാ ബാനർജിയെ വെല്ലുവിളിച്ച് കൊല്‍ക്കത്തയില്‍  ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലി. ബംഗാളിലും പൗരത്വ രജിസ്റ്റര്‍  തയ്യാറാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

അസം പൗരത്വ രജിസ്റ്ററിൽ ബിജെപിക്കെതിരെ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം ഉയര്‍ത്തിയായിരുന്നു അമിത് ഷായുടെ വിമർശനം. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് തൃണമൂൽ കോൺഗ്രസിന്റെ വോട്ട്ബാങ്കെന്ന് അമിത് ഷാ ആരോപിച്ചു. 

ബിജെപി ബംഗാളിന് എതിരല്ല. മമതയൊണ് എതിര്‍ക്കുന്നത്. ദേശീയ പൗരത്വ രജിസ്ട്രർ പുറത്തിറക്കുന്നതിനെ മമതയ്ക്ക് തടയാനാവില്ലെന്നും വെല്ലുവിളി. തന്‍റെ പ്രസംഗം ടെലികാസ്റ്റ് ചെയ്യരുതെന്ന് ടെലിവിഷൻ ചാനലുകൾക്ക് മമതാ സർക്കാർ നിർദ്ദേശം നൽകിയെന്ന് അമിത്ഷാ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More