You are Here : Home / News Plus

പാലക്കാട് മഴയ്ക്ക് ശമനം

Text Size  

Story Dated: Friday, August 10, 2018 08:15 hrs UTC

മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടത്തോടെ വെള്ളത്തിലായ പാലക്കാട് ജില്ലയിൽ ഇന്ന് മഴയ്ക്ക് ശമനം. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ അൽപം താഴ്ത്തി. നിലവിൽ അറുപത് സെ.മീ ഉയരത്തിലാണ് ഡാമിൽ നിന്നും വെള്ളം പുറത്തുവിടുന്നത്. ‌വ്യാപകമായ മഴക്കെടുതി കണക്കിലെടുത്ത് ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ അവധി നൽകിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളിൽ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും നിലയുറപ്പിച്ചിട്ടുണ്ട്. പട്ടാമ്പി പാലത്തിൽ വെള്ളം കയറിയതിനാൽ യാത്ര നിയന്ത്രണം ഏർപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More