You are Here : Home / News Plus

ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷന്‍

Text Size  

Story Dated: Thursday, August 09, 2018 07:53 hrs UTC

രാജ്യസഭാ ഉപാധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങിന് വിജയം. കോണ്‍ഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെയാണ് പരാജയപ്പെടുത്തിയത്. 125 വോട്ടാണ് ഹരിവംശ് നാരായണ്‍ സിങിന് ലഭിച്ചത്. ബി.കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം ഉടന്‍ ഉണ്ടാവും. വൈ.എസ്.ആര്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബി.ജെ.ഡിയും ടി.ആര്‍.എസും എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.