You are Here : Home / News Plus

നാമക്കലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു

Text Size  

Story Dated: Thursday, August 09, 2018 07:52 hrs UTC

തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. പന്തളം സ്വദേശികളായ മിനി വര്‍ഗീസ് (36)മകൻ ആഷൽ ബിജോ (10) ബസ് ക്ലീനർ സിദ്ധാര്‍ഥ് (23)തിരിച്ചറിയാത്ത ഒരാൾഎന്നിവരാണ് മരിച്ചത്. 15പേര്‍ക്ക് പരിക്കേറ്റു. നാമക്കല്‍ ജില്ലയിലെ കുമാരപാളയത്തു വെച്ചാണ് സംഭവം. കടലൂരിൽ നിന്ന് വിരുതാചലത്തേക്ക് കാറ്റാടി മരങ്ങളുമായി പോയ്‌ക്കൊണ്ടിരുന്ന ലോറിയുടെ പിന്നിൽ ബെംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More