You are Here : Home / News Plus

വ്യാജവാർത്താ പ്രചാരണം; സാമൂഹികമാധ്യമങ്ങൾക്ക്‌ കടിഞ്ഞാണിടാൻ കേന്ദ്രം

Text Size  

Story Dated: Wednesday, August 08, 2018 06:12 hrs EDT

സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വ്യാജവാർത്താപ്രചാരണം തടയാനുള്ള നടപടികൾ ശക്തമാക്കി കേന്ദ്രസർക്കാർ. ദുരുപയോഗം കണ്ടാൽ ഫെയ്സ്ബുക്കും വാട്സാപ്പും അടക്കമുള്ള സാമൂഹികമാധ്യമങ്ങൾ ബ്ലോക്ക് ചെയ്യാനുള്ള വഴികൾ കണ്ടെത്താൻ ടെലികോം സേവനദാതാക്കൾ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ, സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവരോട്‌ കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയവ അടിയന്തര സാഹചര്യങ്ങളിൽ ബ്ലോക്ക് ചെയ്യാൻ കഴിയാവുന്ന മാർഗങ്ങൾ കണ്ടെത്താനാണ്‌ ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ജൂലായ് 18-ന്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഐ.ടി. നിയമത്തിലെ 69എ. വകുപ്പുപ്രകാരമാണിത്. കംപ്യൂട്ടർ അനുബന്ധ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ പൊതുജനങ്ങളിലെത്താതിരിക്കുന്നത്‌ തടയാൻ അധികാരം നൽകുന്ന വകുപ്പാണിത്. ദുരുപയോഗം നടക്കുന്ന വെബ്സൈറ്റുകൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ വിവരസാങ്കേതിക മന്ത്രാലയത്തിലെ സൈബർ നിയമവിഭാഗത്തിന്റെ നിർദേശപ്രകാരമോ ബ്ലോക്ക് ചെയ്യാനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക്‌ നിർദേശം ലഭിച്ചിട്ടുണ്ട്. എന്നാൽ, ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ നീക്കമില്ലെന്നാണ്‌ സൈബർ നിയമവിഭാഗത്തിന്റെ പ്രതികരണം. വ്യാജസന്ദേശങ്ങളും വാർത്തകളും പടരുന്നത്‌ തടയാൻ നീക്കമുണ്ടായില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന കേന്ദ്രമുന്നറിയിപ്പിനെത്തുടർന്ന്‌ സന്ദേശങ്ങൾ കൂട്ടമായി കൈമാറുന്നതിന്‌ വാട്സാപ്പ് അടുത്തിടെ പരിധി കൊണ്ടുവന്നിരുന്നു. ഒരേസമയം അഞ്ചുപേർക്കുമാത്രമേ ഒരു അക്കൗണ്ടിൽനിന്ന്‌ ഒരു സന്ദേശം അയക്കാൻ പാടുള്ളൂവെന്നായിരുന്നു പരിധി. കൂടാതെ, സന്ദേശം പെട്ടെന്ന് അയക്കാൻ കഴിയുന്ന ക്വിക്ക് ഫോർവേഡ് ബട്ടണും എടുത്തുകളഞ്ഞു. വാട്സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാർത്തകൾ അടുത്തകാലത്ത്‌ രാജ്യത്ത്‌ പലയിടത്തും ആൾക്കൂട്ടക്കൊലപാതകങ്ങൾക്കുവരെ കാരണമായിരുന്നു. Next StoryChennai കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം; ഹൈക്കോടതിയിലെ വാദം രാവിലെ തുടരുംRelated Articlesnew delhiഎം.എൽ.എ. ഫണ്ട് പത്തുകോടി, മലയാളം ഉൾപ്പെടെ 15 ഭാഷാ അക്കാദമികൾ KM Josephജസ്റ്റിസ് കെ.എം. ജോസഫ് ഉൾപ്പെടെ മൂന്ന് ജഡ്ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ബോധഗയയിൽ ബോംബുവെച്ച കേസിൽ രണ്ടുപേർ മലപ്പുറത്ത് അറസ്റ്റിൽ ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From News Plus
More
View More
More From Featured News
View More