You are Here : Home / News Plus

ഭീകരൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം ബെംഗളൂരുവിൽ പിടിയിൽ

Text Size  

Story Dated: Wednesday, August 08, 2018 02:50 hrs EDT

ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ഇന്ത്യയിലെ തലവൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനെ(38) ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) പിടികൂടി. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ പിടിയിലായ ഭീകര സംഘാംഗങ്ങളിൽനിന്ന് ലഭിച്ച സൂചനകളിൽനിന്നാണ് ഇയാളെ രാമനഗരയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജാഹിദുലിനെ അഞ്ച് ദിവസത്തെ യാത്രാറിമാൻഡിൽ ബിഹാർ എൻ.ഐ.എ. സംഘത്തിന് കൈമാറി. ഇയാളെ പട്‌നയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും. ബിഹാറിലെ ബോധ്ഗയയിൽ ജനുവരിയിൽ രണ്ട് ബോംബുകൾ കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More