You are Here : Home / News Plus

വീണ്ടും കനത്ത മഴ: മലയോരമേഖലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും

Text Size  

Story Dated: Wednesday, August 08, 2018 06:44 hrs UTC

സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ ജില്ലകളിൽ മഴ നിർത്താതെ പെയ്യുകയാണ്.കനത്ത മഴയെത്തുടർന്ന് മലയോരമേഖലകളിൽ പലയിടത്തും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കക്കാടംപൊയിലിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കോടഞ്ചേരി താലൂക്കിലെ സ്കൂളുകൾക്ക് അവധി നൽകി. കണ്ണൂർ ശ്രീകണ്ഠപുരം മേഖലയിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായി. പൊടിക്കളം വയലിൽ വെള്ളം കയറി. കച്ചേരിക്കടവ് മുടിക്കയം മലയിലും ഉരുൾപൊട്ടി. കനത്ത കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പേരാവൂർ - കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ കനത്ത മഴ തുടരുന്നു. ബാവലി, ചീങ്കണ്ണി, കാഞ്ഞിരപുഴകൾ കരകവിഞ്ഞൊഴുകുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More