You are Here : Home / News Plus

പുത്തൂരില്‍ യുവാവിനെതിരെ ആര്‍എസ്എസ് ആക്രമണം

Text Size  

Story Dated: Tuesday, August 07, 2018 11:51 hrs UTC

പുത്തൂരില്‍ യുവാവിനെതിരെ ആര്‍എസ്എസ് ആക്രമണം. പാലക്കാട് ദ്രോണ അക്കാദമിയിലെ ആര്‍ച്ചറി ട്രെയിനറും ആര്‍ച്ചറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ ഏറക്കാട് മുനീറിനെയാണ് (27) പുത്തൂരില്‍ പതിനഞ്ചോളം വരുന്ന അക്രമി സംഘം മര്‍ദ്ദിച്ചത്. പേര് മുനീര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ലൗ ജിഹാദി ആണെന്നും തങ്ങളുടെ പ്രദേശത്ത് കാല്‍കുത്തരുതെന്നും പറഞ്ഞായിരുന്നു ആക്രമണം. ഞായറാഴ്ച വൈകിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ മുനീറിന് മര്‍ദ്ദനമേറ്റത്. ചെവിക്ക് സാരമായി പരിക്കേറ്റ മുനീര്‍ പാലക്കാട് സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോട്ടേക്കാട് എന്ന സ്ഥലത്ത് സ്വാതന്ത്ര്യദിന പരിപാടികളുടെ ചര്‍ച്ചയ്ക്കുപോയി മടങ്ങുകയായിരുന്നു മുനീര്‍. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More