You are Here : Home / News Plus

കൊച്ചിയില്‍ ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍

Text Size  

Story Dated: Tuesday, August 07, 2018 11:49 hrs UTC

കൊച്ചിയില്‍നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ വച്ച് ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പലെന്ന് കണ്ടെത്തി. എം വി ദേശശക്തി എന്ന കപ്പലാണ് ഇടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. കപ്പലിന്‍റെ സ്ഥാനം, അപകടമുണ്ടാക്കിയ സ്ഥലം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശശക്തിയാണെന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കണ്ടെത്തിയത്. നിലവില്‍ കൊച്ചിയില്‍നിന്ന് 200 മൈല്‍ അകലെയാണ് കപ്പല്‍. ഇന്നലെ രാത്രി 11 മണിയ്ക്ക് ആലപ്പുഴ ഭാഗത്ത് ഉണ്ടായിരുന്ന കപ്പല്‍ പുലര്‍ച്ചെ അപകടമുണ്ടായ സമയത്ത് അപകട സ്ഥലത്ത് എത്തിയിരിക്കുമെന്നാണ് നിഗമനം. 

പുലര്‍ച്ചെ മൂന്നരയോടെ കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം കടലില്‍ നിരവധി കപ്പലുകളുണ്ടായിരുന്നു. നേവി നടത്തിയ പരിശോധനയിലാണ് കപ്പല്‍ തിരിച്ചറിഞ്ഞത്. കപ്പല്‍ ചാലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം കപ്പല്‍ ചാലില്‍ ഉണ്ടായിരുന്ന കപ്പലുകള്‍, അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള കപ്പലുകള്‍, ആ സമയത്ത് കടന്നുപോയ കപ്പലുകള്‍ എന്നിവയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.  മൂന്ന് കപ്പലുകള്‍ നേവിയുടെ നിരീക്ഷണത്തിലായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.