You are Here : Home / News Plus

രാജ്യസഭാ ഉപാധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

Text Size  

Story Dated: Monday, August 06, 2018 11:42 hrs UTC

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച 11 ന് നടക്കുമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു അറിയിച്ചു. ആഗസ്റ്റ് 8 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. കോണ്‍ഗ്രസില്‍ നിന്നുള്ള പി.ജെ കുര്യന്റെ കാലാവധി ജൂലൈ രണ്ടിന് അവസാനിച്ചതിലാണ് പുതിയ ഉപാധ്യക്ഷന്റെ ഒഴിവ് വന്നിരിക്കുന്നത്. ഉപാധ്യക്ഷസ്ഥാനം നിലനിര്‍ത്താനുള്ള പരീക്ഷണങ്ങളിലാണ് കോണ്‍ഗ്രസ്. ഭരണപക്ഷത്തിന് ഇനിയും ഭൂരിപക്ഷമില്ലാത്ത സഭയില്‍ പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ബിജെപി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.