You are Here : Home / News Plus

ബിഷപ്പ് മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു, കത്തുകള്‍ പുറത്ത്

Text Size  

Story Dated: Monday, August 06, 2018 07:37 hrs EDT

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍നെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് അയച്ച രണ്ടു കത്തുകള്‍ പുറത്ത്. ജനുവരി 28ന് അയച്ച പരാതിയില്‍ മറുപടി ലഭിക്കാതെ വന്നതോടെയാണ് ജൂണ്‍ 24ന് വീണ്ടും പരാതി നല്‍കിയത്. ജനുവരി 28ന് ബാംഗ്ലൂര്‍ ബിഷപ്പ് കുര്യന്‍ വലിയകണ്ടത്തില്‍ വഴി വത്തിക്കാന്‍ നൂണ്‍ഷ്യോയ്ക്ക് അയച്ച കത്തില്‍, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും നേരിട്ട ലൈംഗിക ചൂഷണം, മാനസികമായ പീഡനം, പോലീസ് കേസുകള്‍ എന്നിവയെ കുറിച്ച നല്‍കിയ പരാതിയില്‍ വത്തിക്കാന്‍ എന്തു നടപടിയെടുത്തുവെന്നാണ് കന്യാസ്ത്രി വിശദീകരണം തേടിയിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 28നും ജൂണ്‍ 24നുമാണ് പരാതി നല്‍കിയത്. ബിഷപ്പ് തന്നെ മാനസികവും ലൈംഗികവുമായി പീഡിപ്പിച്ചു.രണ്ടു തവണ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. തന്നെയും കുടുംബത്തേയും അപമാനിച്ചു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.