You are Here : Home / News Plus

ഒന്നാമനായി വിരാട് കോഹ്‌ലി

Text Size  

Story Dated: Sunday, August 05, 2018 08:50 hrs UTC

സിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ മറ്റൊരു നേട്ടം കൂടി ഇതോടെ താരം സ്വന്തമാക്കുകയാണ്.

ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്‌ലി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സ്മിത്തിനേക്കാള്‍ അഞ്ച് പോയിന്റിന് മുന്നിലാണ് ഇന്ത്യന്‍ നായകന്‍.

സച്ചിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വിരാട് കൊഹ്‌ലി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് കോഹ്‌ലിയെ പട്ടികയില്‍ മുന്‍പിലെത്തിച്ചത്. ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സുമായിരുന്നു ഇന്ത്യന്‍ നായകന്‍ സംഭാവന. ടീമിനെ വിജയത്തിനടുത്ത് വരെ എത്തിക്കുന്നതില്‍ ഇന്ത്യന്‍ നായകന്റെ ബാറ്റിംഗ് മികവ് നിര്‍ണായക പങ്കാണ് വഹിച്ചത്. റാങ്കിങ്ങില്‍ 934 റേറ്റിംഗ് പോയിന്റാണ് കോഹ്‍ലി സ്വന്തമാക്കിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.