You are Here : Home / News Plus

നുഴഞ്ഞുകയറാന്‍ 600 തീവ്രവാദികള്‍: ഇന്റലിജന്‍സ് മുന്നറിയിപ്പ്‌

Text Size  

Story Dated: Friday, August 03, 2018 07:21 hrs UTC

അറുനൂറോളം ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖയ്ക്കു സമീപം വിവിധയിടങ്ങളില്‍ തമ്പടിച്ചിട്ടുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. സീ ന്യൂസാണ് ഐബിയുടെ മുന്നറിയിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സജീവ പിന്തുണ ലഭിക്കുന്നുണ്ട്. കൂടാതെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരില്‍ പാക് സൈന്യത്തിലെ അംഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈനിക വിഭാഗമായ പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാകാം ഇക്കൂട്ടരെന്നാണ് നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.