You are Here : Home / News Plus

അശ്ലീല വീഡിയോ: കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യചെയ്തു

Text Size  

Story Dated: Thursday, August 02, 2018 05:12 hrs UTC

ഭാര്യയുടേതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവ് കുടുംബാംഗങ്ങളെ തീ കൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. പഞ്ചാബിലെ കപുര്‍ത്തല സ്വദേശിയായ കുല്‍വിന്ദര്‍ സിംഗാണ് ഭാര്യ മന്‍ദീപിനും മക്കളായ സോണലിനും (8) അഭി(5)ക്കുമൊപ്പം തീ കൊളുത്തി മരിച്ചത്. ജോര്‍ദാനില്‍ ജോലി ചെയ്തുവന്ന കുല്‍വിന്ദര്‍ സിംഗ് വീഡിയോയുടേയും അവിഹിത ബന്ധത്തിന്റേയും വിവരമറിഞ്ഞ് വ്യാഴാഴ്ച നാട്ടിലേക്ക് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരനായ ഒരാളാണ് വീഡിയോ അയച്ചു കൊടുത്തത്. വീട്ടിലെത്തിയ കുല്‍വിന്ദര്‍ കുടുംബാംഗങ്ങളോടൊപ്പം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കുല്‍വിന്ദര്‍ സംഭവ സ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചശേഷവും മരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More