You are Here : Home / News Plus

ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ല

Text Size  

Story Dated: Thursday, August 02, 2018 04:49 hrs UTC

പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ല. ഓഗസ്റ്റ് 11-ന് നടക്കുന്ന ചടങ്ങില്‍ വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും എന്നാല്‍ ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തുക്കളെ ക്ഷണിക്കുമെന്നും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി. നേരത്തെ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള സാര്‍ക്ക് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിലേയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് ഫവാദ് ചൗധരി പറഞ്ഞു. സത്യപ്രതിജ്ഞ ലളിതമായ ചടങ്ങായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.