You are Here : Home / News Plus

എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി

Text Size  

Story Dated: Thursday, August 02, 2018 12:42 hrs EDT

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതല്‍ നടത്താനാണ് തീരുമാനം. ഡിപിഐയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച്ച ചേര്‍ന്ന യോഗമാണ് പരീക്ഷാ തീയതി നീട്ടിവെക്കുന്നതിന് ശുപാര്‍ശ നല്‍കിയത്. വേണ്ടത്ര അധ്യയനദിവസങ്ങള്‍ കിട്ടാത്തതിനാലാണ് പരീക്ഷ നീട്ടിവെക്കുന്നത്. മഴക്കെടുതിയുടെയും നിപ്പ വൈറസ് ബാധയുടെയും സാഹചര്യത്തില്‍ നിരവധി അധ്യയനദിവസങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷാ തീയതി നീട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.