You are Here : Home / News Plus

ഇന്ത്യക്കു നാറ്റോ രാജ്യങ്ങൾക്കു തുല്യമായ പദവി നൽകി യു.എസ്

Text Size  

Story Dated: Wednesday, August 01, 2018 07:21 hrs UTC

പ്രതിരോധ വ്യാപാരക്കരാറിൽ ഇന്ത്യക്കു നാറ്റോ രാജ്യങ്ങൾക്കു തുല്യമായ പദവി നൽകി യു.എസ്. ഇനി യു.എസിൽനിന്നു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പ്രതിരോധ ഉത്പന്നങ്ങൾ അടക്കമുള്ളവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാകും. യു.എസ്. നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്തു. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ-1 (എസ്.ടി.എ.-1) പദവി ട്രംപ് ഭരണകൂടം ഇന്ത്യക്കു നൽകിയത്. ആദ്യമായാണ് ഈ പദവി ഒരു ദക്ഷിണേഷ്യൻ രാജ്യത്തിനു ലഭിക്കുന്നത്. നാറ്റോ അംഗങ്ങളടക്കം 36 രാജ്യങ്ങളാണു പട്ടികയിലുള്ളത്. ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More