You are Here : Home / News Plus

ഭാര്യയെ തീകൊളുത്തി ഭര്‍ത്താവ് കഴുത്തറുത്ത് ജീവനൊടുക്കി

Text Size  

Story Dated: Wednesday, August 01, 2018 07:18 hrs UTC

ഭാര്യയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം ഭര്‍ത്താവ് ഇലക്ട്രിക് ബ്ലേഡുപയോഗിച്ച് കഴുത്തറുത്ത് ആത്മഹത്യചെയ്തു. തീപടര്‍ന്ന വസ്ത്രം വലിച്ചെറിഞ്ഞ ഭാര്യ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. കുമ്മണ്ണൂര്‍ മന്ദിരം ആറ്റുകടവിന് സമീപം പുന്നവേലിപാതയില്‍ മോഹനന്‍ (54) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-നായിരുന്നു സംഭവം. ജോലി കഴിഞ്ഞെത്തിയ ഭാര്യ രാധയുടെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം മോഹനന്‍ വീടിനോട് ചേര്‍ന്ന പണിശാലയിലെത്തി കഴുത്തറുക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍ക്കാര്‍ പാലാ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹനന്‍ മരപ്പണിക്കാരനായിരുന്നു. കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. മക്കള്‍: അരുണ്‍, അമല്‍. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.