You are Here : Home / News Plus

നാല് വര്‍ഷത്തിന് ശേഷം മലമ്പുഴ അണക്കെട്ട് തുറന്നു

Text Size  

Story Dated: Wednesday, August 01, 2018 07:12 hrs UTC

ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതോടെ മലമ്പുഴ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു.ബുധനാഴ്ച രാവിലെ 11.45 ഓടെയാണ് ഘട്ടം ഘട്ടമായി നാല് ഷട്ടറുകളും തുറന്നത്. മൂന്ന് സെന്റീ മീറ്റര്‍ വീതമാണ് തുറന്നത്. 115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം മുക്കൈപ്പുഴ വഴി കല്പാത്തിപ്പുഴയിലൂടെ ഒഴുകി പറളിയില്‍നിന്ന് ഭാരതപ്പുഴയിലെത്തിച്ചേരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.