You are Here : Home / News Plus

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു

Text Size  

Story Dated: Tuesday, July 31, 2018 04:30 hrs UTC

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടുമുയര്‍ന്നു. 2395.34 അടിയാണ് ചൊവ്വാഴ്ച രാവിലെ രേഖപ്പെടുത്തിയ ജലനിരപ്പ്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയിലെത്താന്‍ ഇനി എട്ടടിയോളം മതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലാണ്. വൃഷ്ടിപ്രദേശത്ത് മഴ താരതമ്യേന മഴ കുറവായതിനാലാണ് ഇത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒരു ജാഗ്രതാ മുന്നറിയിപ്പ് മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. 2399 അടിയിലെത്തിയാല്‍ മാത്രമേ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കൂ. സാധാരണ 2340 അടിയിലെത്തുമ്പോഴാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് റെഡ് അലര്‍ട്ട് നേരത്തേ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.