You are Here : Home / News Plus

യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നു: 27 ട്രെയിനുകള്‍ റദ്ദാക്കി

Text Size  

Story Dated: Monday, July 30, 2018 09:06 hrs UTC

കനത്ത മഴയെത്തുടർന്ന് യമുനയില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിൽ 27 ട്രെയിനുകള്‍ റദ്ദാക്കി. മറ്റു ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.യമുന നദിക്ക് കുറുകെയുള്ള ഓള്‍ഡ് യമുന ബ്രിഡ്ജ് വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് അടച്ചു. ഇതേത്തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം റദ്ദാക്കിയത്. വെള്ളപ്പൊക്കത്തെത്തുടർന്ന് താഴ്ന്ന പ്രദേശത്തു താമസിക്കുന്ന മൂവായിരത്തോളം പേരെ മാറ്റി പാര്‍പ്പിച്ചു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് യമുന നദിയില്‍ ഇത്ര വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More