You are Here : Home / News Plus

മലപ്പുറത്ത് മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു

Text Size  

Story Dated: Monday, July 30, 2018 09:04 hrs UTC

മലപ്പുറം ചേളാരിക്കു സമീപം മൂച്ചിക്കലില്‍ മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ പുറത്തെടുക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. കനത്ത മഴയെ തുടര്‍ന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. 20 പോത്തുകള്‍ ഉള്‍പ്പെടെ ഫാം മുഴുവന്‍ മണ്ണിനടിയിലായി. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് ഇടിഞ്ഞുവീണ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.