You are Here : Home / News Plus

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

Text Size  

Story Dated: Friday, July 27, 2018 09:21 hrs UTC

മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററും ദേശീയ നിർവാഹകസമിതി അംഗവും മുൻ മന്ത്രിയുമായ ചെർക്കളം അബ്‌ദുല്ല(76) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി മംഗലാപുരം ആസ് പത്രിയിൽ ചികിത്സയിലായിരുന്നു. ചെർക്കളയിലെ പരേതരായ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനാണ്. അരനൂറ്റാണ്ടിലേറെയായി മുസ്‌ലിംലീഗ് രാഷ്ട്രീയത്തിൽ സജീവമായ ചെർക്കളം 1987 മുതൽ നാലു തവണ മ‍ഞ്ചേശ്വരത്ത് നിന്നു നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2001 മുതൽ 2004 വരെ എ.കെ. ആന്റണി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി പ്രവർത്തിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More