You are Here : Home / News Plus

തണ്ണീര്‍മുക്കം ബണ്ട് തുറക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

Text Size  

Story Dated: Thursday, July 26, 2018 11:45 hrs UTC

തണ്ണീർമുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം തുറക്കാൻ സർക്കാർ നടപടി തുടങ്ങി. മന്ത്രി മാത്യു ടി. തോമസ് ഇന്ന് തണ്ണീർമുക്കം സന്ദർശിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൂന്നാം ഘട്ട ബണ്ടിനു മുകളിലൂടെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ ബുധനാഴ്ച രാത്രിയോടെ ആരംഭിച്ചു. കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സുരേഷ് കുമാർ ഇന്നലെ തണ്ണീർ മുക്കത്തെത്തി നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. രണ്ടു ദിവസം കൊണ്ട് റോഡിന്റെ പ്രവൃത്തി പൂർത്തിയായേക്കും. ഇതുവഴി ഗതാഗതം വഴിതിരിച്ചുവിട്ട ശേഷം മൂന്നാം ഘട്ട ബണ്ടിനു മുന്നിലെ താൽക്കാലിക പാത പൊളിച്ചു മാറ്റും. ഈ പാത മാറ്റി ഷട്ടറുകൾ തുറക്കുന്നതോടെ കുട്ടനാട്ടെ പ്രളയ ജലത്തിന്റെ കടലിലേക്കുള്ള ഒഴുക്ക് കൂടുതൽ സുഗമമാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More