You are Here : Home / News Plus

കുമ്പസാരം നിര്‍ത്തണം;ദേശീയ വനിതാ കമ്മീഷന്‍

Text Size  

Story Dated: Thursday, July 26, 2018 10:22 hrs UTC

കുമ്പസാരം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കമ്മീഷന്‍ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും റിപ്പോര്‍ട്ട് കൈമാറി. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കുമ്പസാര രഹസ്യത്തെ വൈദികര്‍ ദുരുപയോഗപ്പെടുത്തിയ കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ക്രൈസ്തവ സഭകളില്‍ വര്‍ധിച്ചു വരുന്നതിനാല്‍ സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി കുമ്പസാരം തന്നെ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന്‌ രേഖാ ശര്‍മ്മ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.