You are Here : Home / News Plus

പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്

Text Size  

Story Dated: Thursday, July 26, 2018 08:26 hrs UTC

പാകിസ്താനില്‍ ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലേക്ക്. ഇമ്രാൻ ഖാന്റെ തെഹ്‍രിക്--ഇ ഇൻസാഫ് പാകിസ്ഥാനിൽ മുന്നിലാണ്. ആര്‍ക്കും കേവലഭൂരിപക്ഷമില്ലാത്ത ഫലത്തില്‍ തെഹ‍്‍രീഖ് ഇ ഇൻസാഫ് പാർട്ടിയ്ക്ക് 272ൽ 118 സീറ്റ് ലഭിച്ചു. 58 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാർട്ടി രണ്ടാമതാണ്. ബിലാവൽ ഭൂട്ടോയുടെ പിപിപി 35 സീറ്റുമായി മൂന്നാമതും . സ്വതന്ത്രർ 17 സീറ്റുകളിൽ മുന്നിൽ നില്‍ക്കുന്നുണ്ട്. . അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം നീളുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുളളത്. ഇന്നലെ രാത്രി എട്ടു മണിക്കാണ് വോട്ടെണ്ണൽ തുടങ്ങിയത്. പുലർച്ചെ രണ്ടു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവരുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ട്.എന്നാല്‍ ഉച്ചയോടെ മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവൂ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചനയും ഇതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.