You are Here : Home / News Plus

അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

Text Size  

Story Dated: Thursday, July 26, 2018 08:15 hrs UTC

മഹാരാജാസ് കോളേജിലെ അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതികളിലൊരാളായ പ്രതി മുഹമ്മദ് റിഫയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസ് ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറിയും എറണാകുളം ലോക്കോളേജ് വിദ്യാര്‍ഥിയുമാണ് റിഫ. ഇയാള്‍ രണ്ട ദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്നു എന്നാണ് വിവരം. സംവഭവത്തില്‍ മഹാരാജാസ് കോളേജില്‍ ഏത് വിധേനയും സ്വാധീനമുണ്ടാക്കാന്‍ ക്യാമ്പസ് ഫ്രണ്ട് തീരുമാനിച്ചിരുന്നു. ഇതിന് ഭയമുളവാക്കുന്ന സാഹചര്യമുണ്ടാക്കാന്‍ പദ്ധതിയിട്ടിരുന്നു. സംഭവത്തിന്‍റെ ഗൂഢാലോചനയില്‍ മുഹമ്മദ് റിഫയ്ക്ക് മുഖ്യ പങ്കുണ്ട്. നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെയും അര്‍ജുനേയും കുത്തിയതെന്ന വിവരം റിഫയില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.