You are Here : Home / News Plus

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും സ്വത്തുവിവരം പുറത്തുവിടും

Text Size  

Story Dated: Wednesday, July 25, 2018 04:35 hrs EDT

മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും പ്രസിദ്ധീകരിക്കും. എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി ധരിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ ഇന്നു തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More