You are Here : Home / News Plus

ലാവോസില്‍ അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിനു പേരെ കാണാതായി

Text Size  

Story Dated: Tuesday, July 24, 2018 01:17 hrs UTC

തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറുകണക്കിനു പേരെ കാണാതായി. നിരവധി പേര്‍ മരിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റപെയ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ആയിരക്കണക്കിനു പേര്‍ ഭവനരഹിതരായി. ഷെ പിയാന്‍ നമ്‌നോയ് ഡാം ആണ് തകര്‍ന്നത്. 2013ല്‍ ആണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്. ജലപ്രവാഹത്തില്‍ ആറ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയതായതായാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.