You are Here : Home / News Plus

വള്ളം മറിഞ്ഞ് കാണാതായ വാർത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

Text Size  

Story Dated: Tuesday, July 24, 2018 07:47 hrs UTC

കടുത്തുരുത്തിക്കടുത്ത് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് വാർത്താസംഘത്തിലെരണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളപ്പൊക്കദുരിതം റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെ ആണ് ഇവരെ കാണാതായത്.നാവിക സേനയുടെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടയിലാണ് മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ചിരുന്ന വള്ളം മുങ്ങിയത്. നാല് പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും നാട്ടുകാർ ഇന്നലെ രക്ഷപ്പെടുത്തി.കടുത്തുരുത്തി സ്വദേശിയാണ് സജി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.