You are Here : Home / News Plus

വനിതാ ടേബിൾ ടെന്നീസ് താരങ്ങള്‍ക്ക് യാത്ര നിഷേധിച്ചു; എയര്‍ ഇന്ത്യ വിവാദത്തിൽ

Text Size  

Story Dated: Monday, July 23, 2018 08:09 hrs UTC

ഇക്കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രനേട്ടം കുറിച്ച ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്രയടക്കമുള്ള ഏഴു താരങ്ങള്‍ക്ക് യാത്ര നിഷേധിച്ച് എയര്‍ ഇന്ത്യ. മെല്‍ബണില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന ഐ.ടി.ടി.എഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട താരങ്ങളെ ഒഴിവാക്കി എയര്‍ ഇന്ത്യ വിമാനം മെല്‍ബണിലേക്ക് പറന്നു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഇക്കാര്യം ഇന്ത്യന്‍ താരം മണിക ബത്ര ട്വിറ്ററില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.