You are Here : Home / News Plus

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Text Size  

Story Dated: Saturday, July 21, 2018 12:35 hrs UTC

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്നും  മണിക്കൂറിൽ 35   മുതൽ 45  കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കേരള തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 25 മുതൽ 30 km വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55km വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്.

ആയതിനാൽ ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്റെ മധ്യ  ഭാഗത്തുo, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുതെന്നാണ് നിര്‍ദ്ദേശം. ഈ  മുന്നറിയിപ്പ് ജൂലൈ 21 ന് ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.