You are Here : Home / News Plus

റുവാണ്ടയ്ക്ക് നരേന്ദ്രമോദി 200 പശുക്കളെ സമ്മാനിക്കും

Text Size  

Story Dated: Saturday, July 21, 2018 10:24 hrs UTC

ആഫ്രിക്കന്‍ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച യാത്ര തിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ടന്‍ ജനതയ്ക്ക് 200 പശുക്കളെ സമ്മാനമായി നല്‍കും. റുവാണ്ടൻ പ്രസിഡന്റ് പോള്‍ കഗാമേയുടെ സ്വപ്ന പദ്ധതിയായ'ഗിരിങ്ക' പദ്ധതിയിലേക്കാണ് ഇന്ത്യ പശുക്കളെ സമ്മാനിക്കുന്നത്. റുവാണ്ടന്‍ സര്‍ക്കാര്‍ 2006 ല്‍ ആരംഭിച്ചതാണ് 'ഗിരിങ്ക'പദ്ധതി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഓരോ കുടുംബത്തിനും വരുമാനമാര്‍ഗമായി ഓരോ പശുവിനെ നല്‍കുന്ന പദ്ധതിയാണിത്. മൂന്നരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു കഴിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.